വിജയ് യോട് പൗർണമി അന്ന് ഇതുപറഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയിരുന്നില്ല. എന്നാൽ ഇന്ന് അതിന്റെ പ്രസക്തിയും അത് മനസിലാക്കി വരുന്നവരുടെയും എണ്ണം ഏറെയാണ്. ചുറ്റും ഒരുപാട് പേരുണ്ട്, പ്രിയപ്പെട്ടവർ, ജീവന് തുല്യം സ്നേഹിക്കുന്നവർ -പക്ഷേ കേൾക്കാൻ ഒരാളില്ല!! പറയുമ്പോൾ വിരോധാഭാസവും കേട്ടാൽ നിസാരമെന്നും തോന്നുമെങ്കിലും ഗൗരവമേറിയതാണ് വിഷയം. മനസ്സിലുള്ള കാര്യങ്ങൾ, വിഷമങ്ങൾ, ആശങ്കകൾ, ആരോടെങ്കിലും പറയാൻ കഴിയാതെ വിയർപ്പുമുട്ടി കഴിയുന്നവർ ഒരുപാടാണ്. പുറമെ ഒരു ചിരി ഒട്ടിച്ചുവെച്ചു ജീവിക്കുന്നവർ. അവർക്ക് ഇല്ലാത്തത് ഒരുപക്ഷേ ഒരു നല്ല സുഹൃത്തിനെയാകാം. ഇനി മറ്റു ചിലരുണ്ട്, യാതൊരു കാരണവുമില്ലാതെ വിഷമിക്കുന്നവർ... ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയവരാണ് നമ്മളിൽ ഏറെയും. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ദേഷ്യം, സങ്കടം, നിരാശ, നിസ്സംഗത, തുടങ്ങി ഒരുപാട് വികാരങ്ങൾ മനസ്സിലൂടെ ഒരേ സമയം കടന്നു പോകും. തുറന്നു പറയാനുതകുന്ന ജീവിത പ്രശ്നങ്ങൾ ഒന്നും തന്നെ ഇവർക്കുണ്ടാകില്ല! എങ്കിലും എന്തൊക്കെയോ...