ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

  പലവട്ടം പെറുക്കിയെടുത്തിട്ടും എഴുതാതെ പോയ അക്ഷരങ്ങളെപ്പറ്റി  ചിന്തിച്ചിട്ടുണ്ടോ?  ഒരുപക്ഷെ അവഗണനയുടെ വിങ്ങലും നിരാശയുടെ നീറ്റലും  അവരെ പോലെ അറിഞ്ഞ  മറ്റാരെങ്കിലും ഉണ്ടാകുമോ?  ശൂന്യതയിൽ എങ്ങോ ചിതറി കിടന്ന  അവരെ  ആശ കൊടുത്ത് കൂട്ടിയിണക്കിയിട്ട്  പറഞ്ഞു പറ്റിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും!  കടലാസ്സ് താളിന്റെ  വിരിഞ്ഞ നെഞ്ചിലേക്ക്  അരിച്ചിറങ്ങാൻ കൊതിച്ചു നിന്നിട്ടും  തുരുമ്പെടുത്ത് തുടങ്ങിയ മനസ്സിന്റെ  ഇരുണ്ട മൂലയിലേക്ക് അവർ  വലിച്ചെറിയപ്പെട്ടു! മറ്റെന്തോ പരതി പോയപ്പോൾ ഒരിക്കൽ കണ്ടു  ഓർമ മുറിഞ്ഞു ചിതറി തെറിച്ച അതേ അക്ഷരങ്ങളെ …   ഒരിക്കൽക്കൂടി കൂടിചേരാൻ അവർക്കോ  കൂട്ടിച്ചേർക്കാൻ എനിക്കോ കഴിയാത്തവണ്ണം  അവ ദ്രവിച്ചുപോയിരുന്നു!!!
ഈയിടെയുള്ള പോസ്റ്റുകൾ

വിരക്തി

ഇനിയും ഈ മഷിയ്ക്കാവാഹിക്കാനാവാതെ പോയ ചിന്താ ശകലങ്ങളെ നിങ്ങൾക്ക് മാത്രമായി ഈ യാമം... സിരയിലുണർന്ന് മനസ്സിൽ വിതുമ്പി ഓടി കിതച്ചു വിരൽത്തുമ്പിലെത്തിയിട്ടും ഈ മഷിയുടെ കരിനീലയിൽ പടരാൻ നീ മടിക്കുന്നതെന്തേ? ചുരുട്ടിയെറിഞ്ഞ കടലാസ് കഷണങ്ങളിലും ഗതിപിടിക്കാത്ത ഈ കൈയക്ഷരത്തിലും ജീവിച്ചു മുരടിച്ചിട്ടുണ്ടാകും...!!

"കേൾക്കാൻ ഒരാളെ കിട്ടാന്ന് പറഞ്ഞാ ചെറിയ കാര്യമല്ല" !!!

               വിജയ് യോട് പൗർണമി അന്ന് ഇതുപറഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയിരുന്നില്ല. എന്നാൽ ഇന്ന് അതിന്റെ പ്രസക്തിയും അത് മനസിലാക്കി വരുന്നവരുടെയും എണ്ണം ഏറെയാണ്. ചുറ്റും ഒരുപാട് പേരുണ്ട്, പ്രിയപ്പെട്ടവർ, ജീവന് തുല്യം സ്നേഹിക്കുന്നവർ -പക്ഷേ കേൾക്കാൻ ഒരാളില്ല!! പറയുമ്പോൾ വിരോധാഭാസവും കേട്ടാൽ നിസാരമെന്നും തോന്നുമെങ്കിലും ഗൗരവമേറിയതാണ് വിഷയം. മനസ്സിലുള്ള കാര്യങ്ങൾ, വിഷമങ്ങൾ, ആശങ്കകൾ, ആരോടെങ്കിലും പറയാൻ കഴിയാതെ വിയർപ്പുമുട്ടി കഴിയുന്നവർ ഒരുപാടാണ്. പുറമെ ഒരു ചിരി ഒട്ടിച്ചുവെച്ചു ജീവിക്കുന്നവർ. അവർക്ക് ഇല്ലാത്തത് ഒരുപക്ഷേ ഒരു നല്ല സുഹൃത്തിനെയാകാം.           ഇനി മറ്റു ചിലരുണ്ട്, യാതൊരു കാരണവുമില്ലാതെ വിഷമിക്കുന്നവർ... ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയവരാണ് നമ്മളിൽ ഏറെയും. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ദേഷ്യം, സങ്കടം, നിരാശ, നിസ്സംഗത, തുടങ്ങി ഒരുപാട് വികാരങ്ങൾ മനസ്സിലൂടെ ഒരേ സമയം കടന്നു പോകും. തുറന്നു പറയാനുതകുന്ന ജീവിത പ്രശ്നങ്ങൾ ഒന്നും തന്നെ ഇവർക്കുണ്ടാകില്ല! എങ്കിലും എന്തൊക്കെയോ...

പ്രണയം @2020

              കണ്ണുകളാൽ കഥകൾ പറയുന്ന പ്രണയങ്ങൾ, പറയാൻ കൊതിച്ച വാക്കുകൾ നാവിൻത്തുമ്പിൽ ഉടക്കിനിന്ന് അത് കടലാസിലെ അക്ഷരങ്ങളായി പരിണമിച്ച പ്രണയങ്ങൾ, ഉള്ളിൽ ഒളിപ്പിച്ച ഇഷ്ട്ടം മുഴുവൻ ഒരു ചെമ്പനീർ പൂവിലേക്ക് ആവാഹിച്ച പ്രണയങ്ങൾ, മേൽപറഞ്ഞ തലങ്ങളിൽ നിന്ന് ഇന്നിന്റെ ഭാവനകൾ  എത്തിനിൽക്കുന്നത് ഒരാൾക്ക് വേണ്ടി മറ്റൊരാൾ ഇല്ലാതാകുന്ന പ്രണയങ്ങളിലേക്കാണ്.       കഴിഞ്ഞ ദിവസമാണ് വിധു വിൻസെന്റ് സംവിധാനം ചെയ്ത "സ്റ്റാൻഡ് അപ്പ്‌" എന്ന ചിത്രം കാണാനിടയാകുന്നത്. കഥ ഒരു ഇരയുടേതല്ല! അതിജീവിച്ചവളുടേതാണ്. ഇന്നിന്റെ പ്രണയമനസ്സുകളിലൂടെ വിഷയത്തെ ഒന്നു വിശകലനം ചെയ്‌താൽ നന്നാകുമെന്ന് തോന്നുന്നു.          ഒരാളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും മറ്റൊരാളുടെ ദുർവാശിക്ക്  മുന്നിൽ, "അനുവാദം" എന്ന കടമ്പയ്ക്ക് മുന്നിൽ ഇല്ലാതായി പോകുന്നു. അടിമയ്ക്ക് സമമായ വിധേയത്തിനും പേര് പ്രണയം. "ആണത്വ" മേൽക്കോയ്മ കൊടികുത്തി വാഴുന്ന ഈ സമൂഹത്തിൽ സഹന കഥകളേറെയും സ്ത്രീപക്ഷമെങ്കിലും, പുട്ടിനു പീരയെന്നപോലെ സഹനശക്തിയുള്ള പുരുഷന്മാരും കുറവൊന്നുമില്ല. പ്രണയബദ്...

സഖാവ് സഖി സമരം

  (സെന്റ് സിറിൾസ്‌ കോളേജിന്റെ 2017 -18 കോളേജ് യൂണിയൻ മാഗസിൻ - "അഭിസമൃതി" ക്കായി സഖാവ് അഭിമന്യുവിന്റെ സ്മരണയിൽ കുറിച്ച കുറിപ്പ് ചുവടെ ചേർക്കുന്നു.... )                        ഒരു ചുവന്ന പൂവിനോട് അല്ലാതെ എനിക്ക് എന്റെ സഖാവിനെ ഉപമിക്കാൻ കഴിയില്ല. പൂമരത്തിന്റെ ഉച്ചിയിൽ തലയെടുപ്പോടെ നിൽക്കുമ്പോഴും, കൊഴിഞ്ഞു താഴെ മണ്ണിൽ വീണപ്പോഴും ആ പൂവിന്റെ നിറം ചുവപ്പ് തന്നെയായിരുന്നു. ഓജസ്സറ്റ് നിലത്തു വീണ പൂവിനെ വീണ്ടും വീണ്ടും ചവിട്ടിയരച്ചപ്പോഴും പൂവിനു നിറം ചുവപ്പ് തന്നെ. കനലാളുന്ന നിന്റെ കണ്ണുകളോടായിരുന്നു സഖാവെ നിന്റെ ഈ സഖിക്ക് പ്രണയം. ഒരിക്കൽ ഈ കാതുകളെ പ്രകമ്പനം കൊള്ളിച്ച ആ മുദ്രാവാക്യങ്ങൾ ഇന്ന് കേൾക്കുന്നില്ല. ശൂന്യത എന്ന ഇരുട്ട് എന്നെ വിഴുങ്ങാൻ തയ്യാറെടുക്കുന്നു. പക്ഷെ ഒരിക്കലും ആ ഇരുട്ടിനു എന്നെ കീഴടക്കാൻ കഴിയില്ല. കാരണം നീ നൽകിയ പ്രകാശത്തിലാണ് ഇന്ന് ഞാൻ ജീവിക്കുന്നത്. ഓർമയുടെ ചിതറിത്തെറിച്ച കുപ്പിവള തുണ്ടുകൾക്കും നിന്റെ ചോരയുടെ നിറം തന്നെയാണ് സഖാവെ.... സമരതീയാളുന്ന വേളകളിൽ നീ മുറുകെ പിടിച്ച ചെങ്കൊടിക്ക് പ്രണയഭാവം കൂടിയുണ്ടെന്ന് ത...

വിധുബാല

         കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലറ്റ്  ഡാഫൊഡിൽ പൂക്കൾക്കിടയിലൂടെ അവൾ മുന്നോട്ടു നടന്നു.... മനസ്സ് പൂർണമായും ശൂന്യമാണ്!കൂട് തുറന്നുവിട്ട ഒരു പക്ഷിയെന്ന പോലെ അവൾ പറന്നു തുടങ്ങിയിരുന്നു...എന്തിനു വേണ്ടിയാണു താൻ ഇങ്ങനെ മുന്നോട്ടു തന്നെ ചലിച്ചുകൊണ്ടിരിക്കുന്നതെന്ന് വിധുബാല സ്വയം ചോദിച്ചു. സ്ഥിരമായി തന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന ഈ കാഴ്ചയെ അവളും പ്രണയിച്ചു തുടങ്ങിയിരുന്നു. ഒരുതരം കാന്തത്തിന്റെ ആകർഷണ വലയത്തിനുള്ളിലാണ് തന്നെന്നു അവൾക്കു തോന്നിപോയി. അത് മറ്റെന്തിലേയ്ക്കോ വികര്ഷിച്ചു പോകാൻ കഴിയാത്തവണ്ണം അവളെ വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുന്നു...     അങ്ങിങ്ങായി ചെറിയ വയലറ്റ് പൂക്കളുള്ള ആ വെള്ള ഷിഫോൺ സാരിയിൽ അവൾ, പടർന്നു കിടക്കുന്ന ആകാശസീമയിൽ തുഴഞ്ഞു നീങ്ങുന്ന ഒരു വെളുത്ത മേഘം പോലെ തോന്നിച്ചു. നേരിയ തണുപ്പുള്ള ഒരിളം കാറ്റ് അവളെ തുളച്ചു കടന്നു പോയി. നിർവചിക്കാനാവാത്ത ഒരു ആനന്ദം തന്റെ മനസ്സിൽ നിറയുന്നു എന്നവൾ തിരിച്ചറിഞ്ഞു... വിധുബാല ചിരിച്ചുകൊണ്ടേയിരുന്നു. അവൾ  ചുറ്റും കണ്ണോടിച്ചു.. ഡാഫൊഡിൽസ് അതീവ സുന്ദരിയാണ്! അതും കടും വയലറ്റ് നിറമ...