ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

 


പലവട്ടം പെറുക്കിയെടുത്തിട്ടും

എഴുതാതെ പോയ അക്ഷരങ്ങളെപ്പറ്റി 

ചിന്തിച്ചിട്ടുണ്ടോ? 

ഒരുപക്ഷെ അവഗണനയുടെ വിങ്ങലും

നിരാശയുടെ നീറ്റലും 

അവരെ പോലെ അറിഞ്ഞ 

മറ്റാരെങ്കിലും ഉണ്ടാകുമോ? 

ശൂന്യതയിൽ എങ്ങോ ചിതറി കിടന്ന  അവരെ 

ആശ കൊടുത്ത് കൂട്ടിയിണക്കിയിട്ട് 

പറഞ്ഞു പറ്റിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും! 

കടലാസ്സ് താളിന്റെ  വിരിഞ്ഞ നെഞ്ചിലേക്ക് 

അരിച്ചിറങ്ങാൻ കൊതിച്ചു നിന്നിട്ടും 

തുരുമ്പെടുത്ത് തുടങ്ങിയ മനസ്സിന്റെ 

ഇരുണ്ട മൂലയിലേക്ക് അവർ 

വലിച്ചെറിയപ്പെട്ടു!


മറ്റെന്തോ പരതി പോയപ്പോൾ ഒരിക്കൽ കണ്ടു 

ഓർമ മുറിഞ്ഞു ചിതറി തെറിച്ച അതേ അക്ഷരങ്ങളെ 

ഒരിക്കൽക്കൂടി കൂടിചേരാൻ അവർക്കോ 

കൂട്ടിച്ചേർക്കാൻ എനിക്കോ കഴിയാത്തവണ്ണം 

അവ ദ്രവിച്ചുപോയിരുന്നു!!!


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഖാവ് സഖി സമരം

  (സെന്റ് സിറിൾസ്‌ കോളേജിന്റെ 2017 -18 കോളേജ് യൂണിയൻ മാഗസിൻ - "അഭിസമൃതി" ക്കായി സഖാവ് അഭിമന്യുവിന്റെ സ്മരണയിൽ കുറിച്ച കുറിപ്പ് ചുവടെ ചേർക്കുന്നു.... )                        ഒരു ചുവന്ന പൂവിനോട് അല്ലാതെ എനിക്ക് എന്റെ സഖാവിനെ ഉപമിക്കാൻ കഴിയില്ല. പൂമരത്തിന്റെ ഉച്ചിയിൽ തലയെടുപ്പോടെ നിൽക്കുമ്പോഴും, കൊഴിഞ്ഞു താഴെ മണ്ണിൽ വീണപ്പോഴും ആ പൂവിന്റെ നിറം ചുവപ്പ് തന്നെയായിരുന്നു. ഓജസ്സറ്റ് നിലത്തു വീണ പൂവിനെ വീണ്ടും വീണ്ടും ചവിട്ടിയരച്ചപ്പോഴും പൂവിനു നിറം ചുവപ്പ് തന്നെ. കനലാളുന്ന നിന്റെ കണ്ണുകളോടായിരുന്നു സഖാവെ നിന്റെ ഈ സഖിക്ക് പ്രണയം. ഒരിക്കൽ ഈ കാതുകളെ പ്രകമ്പനം കൊള്ളിച്ച ആ മുദ്രാവാക്യങ്ങൾ ഇന്ന് കേൾക്കുന്നില്ല. ശൂന്യത എന്ന ഇരുട്ട് എന്നെ വിഴുങ്ങാൻ തയ്യാറെടുക്കുന്നു. പക്ഷെ ഒരിക്കലും ആ ഇരുട്ടിനു എന്നെ കീഴടക്കാൻ കഴിയില്ല. കാരണം നീ നൽകിയ പ്രകാശത്തിലാണ് ഇന്ന് ഞാൻ ജീവിക്കുന്നത്. ഓർമയുടെ ചിതറിത്തെറിച്ച കുപ്പിവള തുണ്ടുകൾക്കും നിന്റെ ചോരയുടെ നിറം തന്നെയാണ് സഖാവെ.... സമരതീയാളുന്ന വേളകളിൽ നീ മുറുകെ പിടിച്ച ചെങ്കൊടിക്ക് പ്രണയഭാവം കൂടിയുണ്ടെന്ന് ത...

പ്രണയം @2020

              കണ്ണുകളാൽ കഥകൾ പറയുന്ന പ്രണയങ്ങൾ, പറയാൻ കൊതിച്ച വാക്കുകൾ നാവിൻത്തുമ്പിൽ ഉടക്കിനിന്ന് അത് കടലാസിലെ അക്ഷരങ്ങളായി പരിണമിച്ച പ്രണയങ്ങൾ, ഉള്ളിൽ ഒളിപ്പിച്ച ഇഷ്ട്ടം മുഴുവൻ ഒരു ചെമ്പനീർ പൂവിലേക്ക് ആവാഹിച്ച പ്രണയങ്ങൾ, മേൽപറഞ്ഞ തലങ്ങളിൽ നിന്ന് ഇന്നിന്റെ ഭാവനകൾ  എത്തിനിൽക്കുന്നത് ഒരാൾക്ക് വേണ്ടി മറ്റൊരാൾ ഇല്ലാതാകുന്ന പ്രണയങ്ങളിലേക്കാണ്.       കഴിഞ്ഞ ദിവസമാണ് വിധു വിൻസെന്റ് സംവിധാനം ചെയ്ത "സ്റ്റാൻഡ് അപ്പ്‌" എന്ന ചിത്രം കാണാനിടയാകുന്നത്. കഥ ഒരു ഇരയുടേതല്ല! അതിജീവിച്ചവളുടേതാണ്. ഇന്നിന്റെ പ്രണയമനസ്സുകളിലൂടെ വിഷയത്തെ ഒന്നു വിശകലനം ചെയ്‌താൽ നന്നാകുമെന്ന് തോന്നുന്നു.          ഒരാളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും മറ്റൊരാളുടെ ദുർവാശിക്ക്  മുന്നിൽ, "അനുവാദം" എന്ന കടമ്പയ്ക്ക് മുന്നിൽ ഇല്ലാതായി പോകുന്നു. അടിമയ്ക്ക് സമമായ വിധേയത്തിനും പേര് പ്രണയം. "ആണത്വ" മേൽക്കോയ്മ കൊടികുത്തി വാഴുന്ന ഈ സമൂഹത്തിൽ സഹന കഥകളേറെയും സ്ത്രീപക്ഷമെങ്കിലും, പുട്ടിനു പീരയെന്നപോലെ സഹനശക്തിയുള്ള പുരുഷന്മാരും കുറവൊന്നുമില്ല. പ്രണയബദ്...

വിരക്തി

ഇനിയും ഈ മഷിയ്ക്കാവാഹിക്കാനാവാതെ പോയ ചിന്താ ശകലങ്ങളെ നിങ്ങൾക്ക് മാത്രമായി ഈ യാമം... സിരയിലുണർന്ന് മനസ്സിൽ വിതുമ്പി ഓടി കിതച്ചു വിരൽത്തുമ്പിലെത്തിയിട്ടും ഈ മഷിയുടെ കരിനീലയിൽ പടരാൻ നീ മടിക്കുന്നതെന്തേ? ചുരുട്ടിയെറിഞ്ഞ കടലാസ് കഷണങ്ങളിലും ഗതിപിടിക്കാത്ത ഈ കൈയക്ഷരത്തിലും ജീവിച്ചു മുരടിച്ചിട്ടുണ്ടാകും...!!