ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിധുബാല

        കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലറ്റ്  ഡാഫൊഡിൽ പൂക്കൾക്കിടയിലൂടെ അവൾ മുന്നോട്ടു നടന്നു.... മനസ്സ് പൂർണമായും ശൂന്യമാണ്!കൂട് തുറന്നുവിട്ട ഒരു പക്ഷിയെന്ന പോലെ അവൾ പറന്നു തുടങ്ങിയിരുന്നു...എന്തിനു വേണ്ടിയാണു താൻ ഇങ്ങനെ മുന്നോട്ടു തന്നെ ചലിച്ചുകൊണ്ടിരിക്കുന്നതെന്ന് വിധുബാല സ്വയം ചോദിച്ചു. സ്ഥിരമായി തന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന ഈ കാഴ്ചയെ അവളും പ്രണയിച്ചു തുടങ്ങിയിരുന്നു. ഒരുതരം കാന്തത്തിന്റെ ആകർഷണ വലയത്തിനുള്ളിലാണ് തന്നെന്നു അവൾക്കു തോന്നിപോയി. അത് മറ്റെന്തിലേയ്ക്കോ വികര്ഷിച്ചു പോകാൻ കഴിയാത്തവണ്ണം അവളെ വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുന്നു...

    അങ്ങിങ്ങായി ചെറിയ വയലറ്റ് പൂക്കളുള്ള ആ വെള്ള ഷിഫോൺ സാരിയിൽ അവൾ, പടർന്നു കിടക്കുന്ന ആകാശസീമയിൽ തുഴഞ്ഞു നീങ്ങുന്ന ഒരു വെളുത്ത മേഘം പോലെ തോന്നിച്ചു. നേരിയ തണുപ്പുള്ള ഒരിളം കാറ്റ് അവളെ തുളച്ചു കടന്നു പോയി. നിർവചിക്കാനാവാത്ത ഒരു ആനന്ദം തന്റെ മനസ്സിൽ നിറയുന്നു എന്നവൾ തിരിച്ചറിഞ്ഞു... വിധുബാല ചിരിച്ചുകൊണ്ടേയിരുന്നു. അവൾ  ചുറ്റും കണ്ണോടിച്ചു.. ഡാഫൊഡിൽസ് അതീവ സുന്ദരിയാണ്! അതും കടും വയലറ്റ് നിറമുള്ളവ!! അന്തരീക്ഷം മുഴുവൻ അതിന്റെ സുഗന്ധം നിറഞ്ഞ്  മതിമറന്നിരിക്കുകയാണ്. നീലാകാശം വെള്ളിമേഘങ്ങളാൽ സമൃദ്ധമായി അവളുടെ തലയ്ക്കു മേലെ നിലകൊണ്ടു. കുളിർകാറ്റു ഡാഫൊഡിൽ പൂക്കളുടെ സൗരഭ്യമേന്തി വിധുബാലയുടെ അഴിഞ്ഞുകിടക്കുന്ന നീണ്ട മുടിയിഴകളെ തഴുകി കടന്നുപോയി... താൻ ഭൂമിയിൽ നിന്ന് പറന്നുയരുകയാണെന്ന് അവൾക് തോന്നി. അവൾ മുന്നോട്ട് തന്നെ നടന്നു..സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നു.. വിധുബാല ചിരിച്ചുകൊണ്ടേയിരുന്നു... ഒപ്പം അവളുടെ കാൽകൊലുസു മണികളും കിലുങ്ങി ചിരിച്ചു. ഇതിനോടകം തന്നെ നാലഞ്ചു ഡാഫൊഡിൽ പൂക്കൾ അവൾ പറിച്ചെടുത്തു കഴിഞ്ഞിരുന്നു.. അവയുടെ ചന്തം നോക്കി അവൾ പിന്നെയും മുന്നോട്ടു നീങ്ങി. മനസ്സിൽ നിറഞ്ഞ ആനന്ദം ഉന്മാദമായി മാറുകയാണ്... വിധുബാല ചിരിച്ചുകൊണ്ടേയിരുന്നു... കൈയിലുള്ള ഡാഫൊഡിൽ പൂക്കൾ അവൾ മാറോടു ചേർത്തു, അവയുടെ സുഗന്ധം അടുത്തറിയുവാനായി അവൾ അത് മുഖത്തോടടുപ്പിച്ചു.... കട്ടപിടിച്ച രക്തത്തിന്റെ ഗന്ധം!!  വിധുബാല ആ പൂക്കൾ നിലത്തേക്ക് വലിച്ചെറിഞ്ഞു കൈകളിലേക്ക് നോക്കി...അഴുക്കു പുരണ്ട കൂർത്ത നഖങ്ങൾ!! കിതച്ചു കൊണ്ടവൾ മുന്നോട്ട് ഓടി..

    കണ്ണുകളിൽ ഇരുട്ട് മൂടുന്നു... ഡാഫൊഡിൽ പൂക്കളുടെ നിറം വയലറ്റിൽ നിന്ന് കറുപ്പായി പരിണമിക്കുന്നു. വിധുബാല ആർത്തലച്ചു കരഞ്ഞു, എന്നാൽ അവളുടെ തേങ്ങലുകൾ പൊട്ടിച്ചിരികളായി മാത്രം പ്രതിഫലിച്ചു. കൊലുസ്സിനു ഭാരം കൂടിക്കൂടി വരുന്നു... അവൾ ഓടി തളർന്നു! തനിക്കു ചുറ്റും ഉണ്ടായിരുന്ന ലോകം മാറുന്നു എന്നവൾ തിരിച്ചറിഞ്ഞു!!  ഒരൊറ്റ നിമിഷം കൊണ്ട് തന്നെ ആനത്തിന്റെ പാരമ്യതയിലെത്തിച്ച ആ ഡാഫൊഡിൽ പൂക്കളുടെ സുഗന്ധം ഒരിക്കൽക്കൂടി നുകരുവാനായി വിധുബാല കണ്ണടച്ച് ശ്വാസം ഉള്ളിലേക്ക് ആവാഹിച്ചു. വിയർപ്പിന്റെയും പൊടിയുടെയും ഗന്ധം! ചങ്ങലകളെ കാമിച്ച ഉണങ്ങാത്ത വ്രണത്തിന്റെ പൊട്ടിയൊലിച്ച ഗന്ധം!! വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഉഷ്ണക്കാറ്റ്, ജടപിടിച്ച അവളുടെ നീണ്ട തലമുടിയിഴകളിലും പൊറ്റപിടിച്ച തലയോട്ടിയിലും വീർപ്പുമുട്ടി തങ്ങി നിന്നു...വിധുബാല ചിരിച്ചുകൊണ്ടേയിരുന്നു...ഒപ്പം ആ കാൽകൊലുസ്സും വ്രണത്തോട് പറ്റിച്ചേർന്നു കുലുങ്ങി ചിരിച്ചു... അവൾ പെട്ടെന്ന് കണ്ണുകൾ ഇറുക്കിയടച്ചു...

          കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലറ്റ്  ഡാഫൊഡിൽ പൂക്കൾക്കിടയിലൂടെ അവൾ മുന്നോട്ടു നടന്നു.......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഖാവ് സഖി സമരം

  (സെന്റ് സിറിൾസ്‌ കോളേജിന്റെ 2017 -18 കോളേജ് യൂണിയൻ മാഗസിൻ - "അഭിസമൃതി" ക്കായി സഖാവ് അഭിമന്യുവിന്റെ സ്മരണയിൽ കുറിച്ച കുറിപ്പ് ചുവടെ ചേർക്കുന്നു.... )                        ഒരു ചുവന്ന പൂവിനോട് അല്ലാതെ എനിക്ക് എന്റെ സഖാവിനെ ഉപമിക്കാൻ കഴിയില്ല. പൂമരത്തിന്റെ ഉച്ചിയിൽ തലയെടുപ്പോടെ നിൽക്കുമ്പോഴും, കൊഴിഞ്ഞു താഴെ മണ്ണിൽ വീണപ്പോഴും ആ പൂവിന്റെ നിറം ചുവപ്പ് തന്നെയായിരുന്നു. ഓജസ്സറ്റ് നിലത്തു വീണ പൂവിനെ വീണ്ടും വീണ്ടും ചവിട്ടിയരച്ചപ്പോഴും പൂവിനു നിറം ചുവപ്പ് തന്നെ. കനലാളുന്ന നിന്റെ കണ്ണുകളോടായിരുന്നു സഖാവെ നിന്റെ ഈ സഖിക്ക് പ്രണയം. ഒരിക്കൽ ഈ കാതുകളെ പ്രകമ്പനം കൊള്ളിച്ച ആ മുദ്രാവാക്യങ്ങൾ ഇന്ന് കേൾക്കുന്നില്ല. ശൂന്യത എന്ന ഇരുട്ട് എന്നെ വിഴുങ്ങാൻ തയ്യാറെടുക്കുന്നു. പക്ഷെ ഒരിക്കലും ആ ഇരുട്ടിനു എന്നെ കീഴടക്കാൻ കഴിയില്ല. കാരണം നീ നൽകിയ പ്രകാശത്തിലാണ് ഇന്ന് ഞാൻ ജീവിക്കുന്നത്. ഓർമയുടെ ചിതറിത്തെറിച്ച കുപ്പിവള തുണ്ടുകൾക്കും നിന്റെ ചോരയുടെ നിറം തന്നെയാണ് സഖാവെ.... സമരതീയാളുന്ന വേളകളിൽ നീ മുറുകെ പിടിച്ച ചെങ്കൊടിക്ക് പ്രണയഭാവം കൂടിയുണ്ടെന്ന് ത...

പ്രണയം @2020

              കണ്ണുകളാൽ കഥകൾ പറയുന്ന പ്രണയങ്ങൾ, പറയാൻ കൊതിച്ച വാക്കുകൾ നാവിൻത്തുമ്പിൽ ഉടക്കിനിന്ന് അത് കടലാസിലെ അക്ഷരങ്ങളായി പരിണമിച്ച പ്രണയങ്ങൾ, ഉള്ളിൽ ഒളിപ്പിച്ച ഇഷ്ട്ടം മുഴുവൻ ഒരു ചെമ്പനീർ പൂവിലേക്ക് ആവാഹിച്ച പ്രണയങ്ങൾ, മേൽപറഞ്ഞ തലങ്ങളിൽ നിന്ന് ഇന്നിന്റെ ഭാവനകൾ  എത്തിനിൽക്കുന്നത് ഒരാൾക്ക് വേണ്ടി മറ്റൊരാൾ ഇല്ലാതാകുന്ന പ്രണയങ്ങളിലേക്കാണ്.       കഴിഞ്ഞ ദിവസമാണ് വിധു വിൻസെന്റ് സംവിധാനം ചെയ്ത "സ്റ്റാൻഡ് അപ്പ്‌" എന്ന ചിത്രം കാണാനിടയാകുന്നത്. കഥ ഒരു ഇരയുടേതല്ല! അതിജീവിച്ചവളുടേതാണ്. ഇന്നിന്റെ പ്രണയമനസ്സുകളിലൂടെ വിഷയത്തെ ഒന്നു വിശകലനം ചെയ്‌താൽ നന്നാകുമെന്ന് തോന്നുന്നു.          ഒരാളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും മറ്റൊരാളുടെ ദുർവാശിക്ക്  മുന്നിൽ, "അനുവാദം" എന്ന കടമ്പയ്ക്ക് മുന്നിൽ ഇല്ലാതായി പോകുന്നു. അടിമയ്ക്ക് സമമായ വിധേയത്തിനും പേര് പ്രണയം. "ആണത്വ" മേൽക്കോയ്മ കൊടികുത്തി വാഴുന്ന ഈ സമൂഹത്തിൽ സഹന കഥകളേറെയും സ്ത്രീപക്ഷമെങ്കിലും, പുട്ടിനു പീരയെന്നപോലെ സഹനശക്തിയുള്ള പുരുഷന്മാരും കുറവൊന്നുമില്ല. പ്രണയബദ്...

വിരക്തി

ഇനിയും ഈ മഷിയ്ക്കാവാഹിക്കാനാവാതെ പോയ ചിന്താ ശകലങ്ങളെ നിങ്ങൾക്ക് മാത്രമായി ഈ യാമം... സിരയിലുണർന്ന് മനസ്സിൽ വിതുമ്പി ഓടി കിതച്ചു വിരൽത്തുമ്പിലെത്തിയിട്ടും ഈ മഷിയുടെ കരിനീലയിൽ പടരാൻ നീ മടിക്കുന്നതെന്തേ? ചുരുട്ടിയെറിഞ്ഞ കടലാസ് കഷണങ്ങളിലും ഗതിപിടിക്കാത്ത ഈ കൈയക്ഷരത്തിലും ജീവിച്ചു മുരടിച്ചിട്ടുണ്ടാകും...!!